ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്, 18 പേരെ കാണാനില്ല
ദുബായ്: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരുക്ക്, 18 പേരെ കാണാനില്ല. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാന്റിൽ ഞായറാഴ്ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. റാസ് ലഫാൻ വ്യാവസായിക മേഖലയിലുണ്ടായ സ്ഫോടനം ആഗോള ഊർജ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് സൂചനകൾ. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർ ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് ഇന്ധനം എത്തിക്കാൻ […]
