നിധികുംഭം പോലെ ക്യു ആർ കോഡ് സ്‌കാനിംഗ്, മുതലാളിമാരെ പറ്റിക്കാൻ കടകളിൽ തന്നെ കള്ളൻമാർ, പരാതികൾ കൂടുന്നു
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും ബിസിനസ് സംരംഭകയും ഇൻഫ്‌ളുവൻസറുമായ ദിയകൃഷ്ണ നൽകിയ കേസിന് പിന്നാലെ ജീവനക്കാർ മുതലാളിമാരെ പറ്റിച്ച് ക്യു ആർ കോഡ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. ഒട്ടനവധി ഉടമകളാണ് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർതന്നെ പണം തട്ടിച്ചു മുങ്ങുന്നുവെന്ന പരാതിയുമായെത്തുന്നത്. സ്ഥാപനത്തിലേക്കെത്തുന്ന പണം ജീവനക്കാർ സ്വന്തം ഗൂഗിൾപേ വഴി സ്വീകരിച്ച് തട്ടിപ്പുനടത്തുന്ന പരാതികളാണ് തുടർച്ചയായി ഉയരുന്നത്. സ്വകാര്യ കണ്ണാശുപത്രി നടത്തുന്ന ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരൻ കുട്ടികളുടെ ഫീസ് തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. പിഎംജിയിലെ സ്വകാര്യ കണ്ണാശുപത്രിയുടെ […]
