മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ; കുട്ടിയ്ക്ക് ആന്റി റാബീസ് ടെസ്റ്റ് നെഗറ്റീവ്
കൊച്ചി: വടക്കൻ പറവൂരിൽ മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ വലതു ചെവിയിൽ നായ കടിച്ചതിനെ തുടർന്ന് ഒരു ഭാഗം അറ്റുപോയി. ശസ്ത്രക്രിയയിലൂടെ അറ്റുപോയ ഭാഗം തുന്നിച്ചേർത്തെങ്കിലും ശസ്ത്രക്രിയ വിജയകരമാണോ എന്ന കാര്യം കുറച്ചുദിവസങ്ങൾക്ക് മാത്രമേ അറിയൂ. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ […]
