rahul gandhi

ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി- രാഹുൽ ഗാന്ധി

കോഴിക്കോട്: ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള എന്റെ അമ്മയെ പരിചരിച്ചെന്ന്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന […]
Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ലോക്സഭയിൽ ബിജെപി പ്രമേയം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ അവതരിപ്പിച്ചു. മുൻ സൈനിക മേധാവി ജനറൽ എം എം നരവനെയുടെ പുസ്‌തകവുമായി ബന്ധപ്പെട്ടതുൾപ്പെടെ ബിജെപി എംപിമാരും രാഹുൽ ഗാന്ധിയുമായി സഭയിൽ വാഗ്വാദം നടന്നിരുന്നു. എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ‘ആരാണ് രാഹുൽ ഗാന്ധിയെ ഫണ്ടിംഗ് ചെയ്യുന്നത്? രാജ്യത്തെ തകർക്കാനുള്ള നീക്കം നടത്തുന്നതാരാണ്? രാഹുൽ ഗാന്ധിയുടെ അംഗത്വം ലോക്‌സഭ എടുത്തുകളയണം. […]
Read More

പുടിന് അത്താഴ വിരുന്ന്; രാഹുൽ ഗാന്ധി ഔട്ട്, തരൂർ ഇൻ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ക്ഷണമില്ല. എന്നാൽ കോൺഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രസി.മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല.രാഹുൽ ഗാന്ധിയും ഖാർഗെയും വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു. […]
Read More

ബീഹാർ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വ​ൻ അ​ട്ടി​മ​റി​യെ​ന്ന് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. 19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. ബ്രസീലിയൻ മോഡലിന്റെ പേരിലും സംസ്ഥാനത്ത് വലിയ ​വ്യാജ വോട്ടുകൾ നടന്നു. പേര് അറിയാത്ത, ഒരു മോഡലിന്റെ ചിത്രത്തിൽ പലപേരുകളിലായി […]
Read More

വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി, മുഖ്യ തിര. കമ്മിഷണർക്കെതിരേ രാഹുൽ

ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽഗാന്ധിയുടെ ആരോപണം. അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു. നേരത്തേ […]
Read More