പ്രിയപ്പെട്ട പപ്പയ്ക്ക്, സ്‌നേഹത്തോടെ രാഹുൽഗാന്ധി
ന്യൂഡൽഹി: അച്ഛനെ വട്ടംചേർത്ത് പിടിച്ച് നെഞ്ചിൽ ചുംബിക്കുന്ന കുട്ടിക്കാലത്തെ മനോഹര ചിത്രം പങ്കുവച്ച് രാഹുൽഗാന്ധി. ഇതോടൊപ്പം കാറിൽ സഹോദരിയോടും അച്ഛനോടുമൊപ്പം കളിച്ച് ചിരിക്കുന്ന ഓർമച്ചിത്രം, അതേ അച്ഛന്റെ ഛായാചിത്രത്തിനുമുന്നിൽ കൂപ്പുകൈയോടെ നിൽക്കുന്ന ചിത്രങ്ങൾ എന്നിവയെല്ലാം പങ്കുവച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനത്തിലാണ് അച്ഛനൊപ്പമുള്ള ഹൃദ്യമായ ഫോട്ടോകളും കുറിപ്പും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചത്. ‘എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന, സൗഹാർദമുള്ള, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയിൽ ശക്തമായി നിലകൊള്ളുന്ന ഒരു ഇന്ത്യ. പപ്പാ, നിങ്ങളുടെ […]

