രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് നല്‍കിയ പരാതി തള്ളിയാണ് നടപടി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനാണ് പരാതി നൽകിയത്. സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ പത്രിക പരിഗണിക്കുന്നതു മാറ്റിവച്ചു. പരിശോധനകൾക്കുശേഷം പിന്നീട് സ്വീകരിക്കുകയായിരുന്നു.മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. […]
