പരാതി പറയാനെത്തി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു, ന്യൂഡൽഹിയിൽ രേഖാശർമ്മയ്ക്ക് നേരെ ആക്രമണം
ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ യുവാവിന്റെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കസ്റ്റഡിയിലുള്ള ആളെ ചോദ്യം […]
