തർക്കം രൂക്ഷം; തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് ശക്തൻ രാജിവെച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടി വാതിൽക്കലെത്തിയപ്പോൾ കോൺഗ്രസിന് തിരിച്ചടിയായി തിരുവനന്തപുരത്ത് രാജി. ഡിസിസി പ്രസിഡൻ്റ് എൻ. ശക്തനാണ് സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് കെ പി സി സി ക്ക് കൈമാറി. പാലോട് രവിയുടെ രാജിയെ തുടർന്നാണ് ശക്തൻ താൽകാലിക പ്രസിഡൻ്റായി ചുമതലയേറ്റത്. ചെമ്പഴന്തി അനിലിനെ പ്രസിഡൻ്റാക്കാൻ വി.ഡി സതീശൻ അനുയായികൾ ശ്രമം നടത്തുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഉത്തരവാദിത്തവും ഗ്രൂപ്പുവഴക്കുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ശക്തൻ നിയമസഭയിലേക്ക് മൽസരിക്കാൻ കരുക്കൾ നീക്കുന്നുമുണ്ട്. രാജി പിൻവലിപ്പിക്കാൻ ശക്തനുമേൽ കെ പി […]
