ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനിയടക്കമുളള 14 പ്രതികളെ വെറുതെവിട്ടു
കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ 14 പ്രതികളെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ആർഎംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി ഉൾപ്പെടെയുളളവരെ വെറുതെ വിട്ടത്. രണ്ടു പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവരെ വെറുതെ വിട്ടത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്കായി അഭിഭാഷകരായ സികെ […]
