sabarimala

ശബരിമല; നിലപാട് മാറ്റി ദേവസ്വം ബോർഡ്; യുവതീപ്രവേശനത്തെ എതിർക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻനിലപാട് മാറ്റി. യുവതീപ്രവേശനത്തെ എതിർക്കുമെന്ന് വാർത്താസമ്മേളനത്തിൽ ബോ‌ർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. നിലവിലെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോർഡ് വിശദമായി ചർച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണം. ബോർഡിന് ആശയക്കുഴപ്പമില്ല. വിശ്വാസികൾക്കൊപ്പമാണ് ബോർഡ്. ദേവസ്വം ബോർഡ് ഒരിക്കലും യുവതീപ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ലേത് അഭിഭാഷകന്റെ നിലപാടാണ്. കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി […]
Read More

ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേട്; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിനാണിത്‌. ഇന്നലെയാണ് താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. തിരുവനന്തപുരത്തെത്തിയാണ് മോഹൻലാൽ മൊഴി നൽകിയത്. ദിലീപിന്റെ മൊഴി കൊച്ചിയിലും രേഖപ്പെടുത്തി. ദിലീപ് നൽകിയ സ്വർണത്തെക്കുറിച്ചുള്ള കണക്കുകൾ […]
Read More

അയ്യപ്പസംഗമം: വീഴ്ച സമ്മതിച്ച് ബോർഡ്; പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ഇല്ലെന്ന ആദ്യ പ്രസ്താവന ദേവസ്വം ബോർഡ് പിൻവലിക്കുകയും റിപ്പോർട്ട് ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഓ‍ഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും റിപ്പോർട്ടിൽ കൂടുതൽ കൃത്യത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപുണ്ടായിരുന്ന അവ്യക്തതകൾ നീക്കി പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം. ഓഡിറ്റ് റിപ്പോർട്ടിലെ പല […]
Read More

ശബരിമല സ്വർണക്കൊള്ള; ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിനുശേഷം ജാമ്യാപേക്ഷ നൽകാനും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവര്‍ദ്ധന്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അയ്യപ്പ […]
Read More

ശബരിമല ദർശനം; ‘ബുക്ക് ചെയ്ത് മുങ്ങുന്നവരെ കണ്ടെത്താൻ നീക്കങ്ങളുമായി ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഹൈക്കോടതി കർശന നടപടികൾ ആലോചിക്കുന്നു. ഇതിനായി നിലവിലുള്ള ബുക്കിംഗ് ഫീസ് ഉയർത്തണമെന്ന് സ്‌പെഷ്യൽ കമ്മിഷണർ കോടതിക്ക് ശുപാർശ നൽകിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം സ്ലോട്ടുകൾ തീർന്നെങ്കിലും, ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിന് എത്തിയിരുന്നില്ല. പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്താതിരിക്കുന്നത് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുന്നു. നിലവിൽ വെർച്വൽ […]
Read More

ശബരിമലയിൽ വൻ അഴിമതിയെന്ന് വിജിലൻസ് റിപ്പോർട്ട്; പൂജകൾ ബിനാമി വഴി ബുക്ക് ചെയ്ത് മറിച്ചു നൽകി ലക്ഷങ്ങൾ തട്ടുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ച ചർച്ചയായിരിക്കെ, പൂജകളുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നിലനിൽക്കുന്നതായി വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഇന്റലിജൻസ് റിപ്പോർട്ട്. ഏറെ പ്രാധാന്യമുള്ള ‘പടി പൂജ’യുടെ അലോട്ട്മെന്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ദേവസ്വം ബോർഡ് ജീവനക്കാരുടെയും ഇടനിലക്കാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ക്രമക്കേടുകൾ നടക്കുന്നതെന്ന് വിജിലൻസ് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നു. ശബരിമലയിൽ നിലവിൽ 18 തരത്തിലുള്ള പൂജകളും 39 തരത്തിലുള്ള വഴിപാടുകളുമാണ് നടക്കുന്നത്. ഇതിൽ പലതിന്റെയും നടത്തിപ്പിൽ സാമ്പത്തിക ലാഭത്തിനായി ഉദ്യോഗസ്ഥർ ഇടപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ‘പടി […]
Read More

ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി സൂത്രത്തിൽ കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി. ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും […]
Read More

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ഭക്തി പ്രഹർഷത്തിൽ ആയിരങ്ങൾ

ശബരിമല: ഭക്ത ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങി. 6.40ഓടെ തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധന സമയത്ത് സന്നിധാനത്തിന് എതിർവശത്ത് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു. ഈ സമയം സന്നിധാനത്ത് ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വംബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വൈകിട്ട് 6.30 ഓടെ പന്തളം കൊട്ടാരത്തിൽ നിന്നെത്തിച്ച തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് […]
Read More

ഒരുകുറ്റവും ചെയ്തിട്ടില്ലെ ന്ന് കണ്ഠരര് രാജീവര്

തിരുവനന്തപുരം: താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തിന് അദ്ദേഹം അതെ എന്ന് തലകുലുക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കയറുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ് കോടതി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുള്ള മടക്കത്തിനിടെയായിരുന്നു പ്രതികരണം.എസ്‌ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ […]
Read More

ശബരിമല യുവതീപ്രവേശനം: ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയം ഉൾപ്പടെ പരിഗണിക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നു. ഈവിഷയം സജീവപരിഗണനയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.ശബരിമല യുവതീപ്രവേശത്തിന് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ളവ ഒൻപതംഗ ബെഞ്ച് പരിഗണിക്കും. യുവതീപ്രവേശന വിഷയം പരിഗണിക്കാൻ 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ ഒൻപതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. 2020 ജനുവരി 13ന് വിശാല ബെഞ്ചിൽ വാദം തുടങ്ങിയെങ്കിലും ബെഞ്ചിലുണ്ടായിരുന്ന […]
Read More