ശബരിമല സ്വർണക്കൊള്ള: വാസു ഗൂഡാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ള നടത്താൻ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഗൂഡാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട് .കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്‍ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിപ്പോര്‍ട് വ്യക്തമാക്കുന്നു. രേഖകളില്‍ ഉണ്ടായിരുന്ന “സ്വര്‍ണം പൊതിഞ്ഞ പാളികള്‍’ എന്ന ഭാഗം ഒഴിവാക്കി, പകരം “ചെമ്പ് പാളികള്‍’ എന്ന് മാറ്റി എഴുതിച്ചേര്‍ത്തു. ഇതര പ്രതികളുമായി ചേര്‍ന്ന് […]



