sachin

”ഞാൻ സച്ചിൻ തന്നെ, ഇനി ആധാർ കാർഡും കാണിക്കണോ?” സംശയിച്ച ആരാധകനോട് ക്രിക്കറ്റ് ഇതിഹാസം, പിന്നെ നടന്നത് ഇങ്ങനെ

മുംബയ്: ഇത്രത്തോളം രസകരമായ ചോദ്യങ്ങൾ ക്രിക്കറ്റ് ഇതിഹാസം ഏതായാലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ആരാധകരുമായി ഓപ്പൺ ചാറ്റിൽ സംസാരിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ചോദ്യങ്ങളാണ് സച്ചിന് മുന്നിൽ ആരാധകർ ഉന്നയിച്ചത്. ഇതിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. അതിനിടെയാണ് ഇതിഹാസതാരത്തെ തേടി രസകരമായ ഒരു ചോദ്യമെത്തിയത്. ”നിങ്ങൾ ശരിക്കും സച്ചിൻ ടെണ്ടുൽക്കർ തന്നെയാണോ? തെളിയിക്കാൻ ഒരു വോയ്സ് നോട്ട് അയക്കാമോ?”- ഒരു റെഡ്ഡിറ്റ് യൂസറിന്റെ ഈ ചോദ്യത്തിന്, […]
Read More

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു, വധു സാനിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബയിലായിരുന്നു വിവാഹനിശ്ചയം. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. […]
Read More