ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബാഡ്‌മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ ഇതിഹാസവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് തീരുമാനത്തിന് കാരണമെന്ന് 35കാരിയായ താരം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ‘രണ്ട് വർഷം മുമ്പ് ഞാൻ കളി നിർത്തിയിരുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കായികരംഗത്ത് എത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതും. അതിനാൽതന്നെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത്രയേയുള്ളൂ. തരുണാസ്ഥി പൂർണ്ണമായും നശിച്ചിരിക്കുന്നു, ആർത്രൈറ്റിസ് ഉണ്ട്. […]
