salim kumar

നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിലായ നടൻ സലിം കുമാർ വെൻ്റിലേറ്ററിലാണെന്ന്‌ ഡോക്‌‌ടർമാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ ചികിത്സ. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബുദ്ധിമുട്ട് നേരിട്ട സലിം കുമാർ കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അസുഖബാധിത നായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. വി.ഡി. സതീശൻ്റെ പ്രചാരണപരിപാടിയിലും പങ്കെ‌ടുത്തിരുന്നു.
Read More