sandra

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റല്ല, സാന്ദ്ര തോമസിന്റെ മറുപടി

തിരുവനന്തപുരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന വിജയ് ബാബുവിന്റെ വാദത്തിന് സാന്ദ്ര തോമസ് മറുപടി നൽകി. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണർ സർട്ടിഫിക്കറ്റ് നൽകുന്നത് ഒരു വ്യക്തിക്കല്ലെന്നും മറിച്ച് നിർമ്മാണ കമ്പനിക്ക് ആണെന്നും അതിനാൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നുമാണ് വിജയ് ബാബു പ്രതികരിച്ചത്. ഇതിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാന്ദ്ര മറുപടി നൽകിയത്. 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണർ ആയിരുന്നു എന്നുള്ളത് […]
Read More

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്റെ പത്രിക തള്ളി നിർമ്മാതാവ് സുരേഷ് കുമാറുമായി വാക്കേറ്റം

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർമ്മാതാവ് സാന്ദ്ര തോമസ് നൽകിയ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകൾ തള്ളി. ചുരുങ്ങിയത് മൂന്നു സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് ഒരംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. ലിറ്റിൽ ഹാർട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നുവെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ […]
Read More