sasthamangalam

ശാസ്തമംഗലത്തെ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ; പറ്റില്ലെന്ന് വി.കെ. പ്രശാന്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഇന്നലെ ഫോണിലൂടെയാണ് കൗണ്‍സിലര്‍ സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ശാസ്തമംഗലത്തുള്ള കോര്‍പറേഷന്‍ കെട്ടിടത്തിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലര്‍ക്കും ഓഫിസുണ്ടായിരുന്നത്. എന്നാല്‍ ഈ മുറി ചെറുതാണെന്നും എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്. കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ […]
Read More