saudi

സൗദിയിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം, പ്രവാസിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയിൽ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റാസിഖ്. പിതാവ്: മുഹമ്മദ്, മാതാവ്: അതിജാമ്മ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയായ ശേഷം സൗദിയിൽ തന്നെ ഖബറടക്കും. 29ഓളം യാത്രക്കാരാണ് […]
Read More

സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ജിസാൻ: ജിസാനിൽ നിന്ന് 50 കിലോമീറ്റർ അകലെ ഫുറസാൻ ദ്വീപിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ജോർജ് പനിയടിമൈ (43), അന്തോണി ദശം (49), കടലുണ്ടി സ്വദേശി രമേശൻ എരുശപ്പൻ (40) എന്നിവരാണ് മരിച്ചത്. മരിച്ച ജോർജും അന്തോണിയും സഹോദരങ്ങളാണ്. അപകടത്തിൽ പരുക്കേറ്റ കടലൂർ സ്വദേശി സത്യപ്രവീൺ ശക്തിവേലിനെ അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലും, നാഗപട്ടണം സ്വദേശി മണി വെള്ളിദിശനെ ഫുറസാൻ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. […]
Read More