സാവര്യ കൊലപാതകം; റീ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്കേറ്റ പരിക്ക് മരണകാരണമെന്ന് കണ്ടെത്തൽ
ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം വീട്ടിൽ ബസന്തിന്റെ മകൾ സാവര്യ (22) ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ഗുരുതര പരിക്കുമൂലമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന റീ പോസ്റ്റ്‌മോർട്ടത്തിലും സൂചന. വ്യാഴാഴ്ച നാട്ടിലെത്തിച്ച മൃതദേഹം കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വിശദമായി പരിശോധിച്ചത്. മൃതദേഹത്തിന്റെ 150 ചിത്രങ്ങൾ ശേഖരിച്ചു. റീ പോസ്റ്റ്‌മോർട്ടം പൂർണമായി വീഡിയോയിൽ പകർത്തി. റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസിനു കൈമാറും. സഹപാഠി പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമി(23)ന്റെ ക്രൂരമർദനത്തിനിരയായ സാവര്യ, […]
