കേരള സർവകലാശാലാ യൂണിയൻ വിസി അസാധുവാക്കി, പ്രതികാര നടപടിയെന്ന് എസ്‌എഫ്ഐ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്‌എഫ്ഐയും വൈസ് ചാൻസലറും തമ്മിലുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. നിലവിലെ സർവകലാശാല യൂണിയൻ അസാധുവാക്കിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കിയതോടെയാണിത്. പുതിയ യൂണിയൻ തിരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുമെന്നും വിസി അറിയിച്ചു. യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാൽ സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ വൈകിയെന്നും വിസി വ്യക്തമാക്കി. ഈ യൂണിയന്റെ കാലത്ത് കഴിഞ്ഞ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നും പുതിയ കലോത്സവം അടുത്ത […]
