കാരണവർ കൊലപാതകം, ഷെറിൻ ജയിൽ മോചിതയാകുന്നു
ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഷെറിൻ ഇപ്പോൾ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സർക്കാർ ഉത്തരവ് ജയിലിലെത്തുന്നതോടെ നടപടികൾ പൂർത്തിയാകുന്നതോടെ ഷെറിനെ മോചിപ്പിക്കാൻ കഴിയും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കുമ്പോൾ 2023 നവംബറിൽ 14 വർഷം തികയും. ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം […]
