കൊച്ചി ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ
കൊച്ചി: ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറയ്ക്കൽ പെരുമ്പിള്ളി അസീസി സ്‌കൂളിന് സമീപമാണ് സംഭവം. കരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരാണ് മരിച്ചത്. സുധാകരന്റെ കാലിൽ വൈദ്യുതി വയർ ചുറ്റിയ നിലയിലായിരുന്നു. രണ്ട് ദിവസമായി ദമ്പതികളെ കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇന്നുരാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരുമാസമായി വാടകയ്ക്ക് കഴിയുകയായിരുന്ന വീട്ടിലാണ് […]
