ഇറാൻ യുദ്ധത്തിന് പിന്നാലെ പാചകവാതകത്തിന് കടുത്ത നിയന്ത്രണം, വില വീണ്ടും കൂടിയേക്കും
കൊച്ചി: ഇറാൻ യുദ്ധം അനന്തമായി നീളുന്നതിനിടെ രാജ്യത്ത് പാചക വാതക ക്ഷാമം കൂടുതൽ രൂക്ഷമായി. ഇതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യസിലിണ്ടറുകളുടെ ഉപയോഗത്തിനാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദ്ദേശം. ഇതിൽ ഹോട്ടലുകളുടെ കാര്യം പറയുന്നില്ല. അതിനാൽത്തന്നെ ഹോട്ടുകൾക്ക് സിലിണ്ടർ കിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. ഗ്യാസ് ക്ഷാമം മൂലം മുംബയിൽ ഉൾപ്പെടെ പലയിടങ്ങളിലും ഹോട്ടലുകൾ പൂട്ടി. മുംബയിൽ ഇരുപതുശതമാനത്താേളം […]
