വീട്ടിൽ നിന്നിറങ്ങിയിട്ടും ജീവിക്കാൻ അനുവദിച്ചില്ല, മരിക്കുന്നതിനു തലേ ദിവസവും നോബി ഭീഷണിപ്പെടുത്തി, ഷൈനിയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു
കോട്ടയം: ഏറ്റൂമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രം. മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനിയും മക്കളും മടങ്ങിയിട്ടും പിന്നാലെ ചെന്ന് ഉപദ്രവിച്ചുവെന്നും മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ സൂചനയുണ്ട്. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഏറ്റുമാനൂർ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും. മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞുവെന്നും […]
