ഫ്രാൻസിനെ കളിപഠിപ്പിക്കാൻ സിദാൻ; കരാർ 2030 വരെ
പാരിസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻറെ പുതിയ മുഖ്യ പരിശീലകനായി ഇതിഹാസ താരം സിനദിൻ സിദാനെ നിയമിച്ചു. 2030 വരെയാണ് നിയമനം. യൂറോ 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെൻറുകളിൽ സിദാൻറെ തന്ത്രങ്ങൾക്ക് കീഴിലാവും ടീം ഇറങ്ങുകയെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ലോകകപ്പ് പരാജയത്തിനു പിന്നാലെ ദീദിയർ ദെഷാംപ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദാൻ ഫ്രാൻസിൻറെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് 2026 ലോകകപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായിരുന്നില്ല. സെമിഫൈനലിൽ സ്പെയിനോട് […]
