മൂന്നാറിൽ സ്‌കൈ ഡൈനിങ്ങിൽ കുടുങ്ങിയ മുഴുവൻ സഞ്ചാരികളെയും നിലത്തിറക്കി; രക്ഷാപ്രവർത്തനം നീണ്ടത് നാലര മണിക്കൂർ
ഇടുക്കി: മൂന്നാറിനു സമീപം ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളെയും സാഹസികമായി നിലത്തിറക്കി. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഉച്ചയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെയാണ് എല്ലാവരെയും കയർ വഴി നിലത്തിറക്കിയത്. ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. […]
