പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഈ ആഴ്ച വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെയുള്ള വിമർശനം. നിലവിൽ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം സർക്കാരിന്റെ മണ്ഡലപുനർനിർണയ പദ്ധതി അതീവ അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നുമാണ് സോണിയ ഗാന്ധിയുടെ ആരോപണം. തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് […]

