”കുറുവാസംഘമെന്ന പോസ്റ്റർ പതിപ്പിച്ചു, പൊതുയോഗം നടത്തി ആക്ഷേപിച്ചു, കഴിഞ്ഞ ദിവസം ശ്രീജ ഉറങ്ങിയില്ല,” തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യയിൽ വിവാദം
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജ (48) ആത്മഹത്യ ചെയ്ത നസംഭവത്തിൽ സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ശ്രീജയ്‌ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിൽ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് ജയൻ ആരോപിച്ചു. കോൺഗ്രസ് അംഗമായ ശ്രീജ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയുണ്ടായ ആക്ഷേപങ്ങളും മരണത്തിലേക്ക് നയിച്ചെന്നാണ് സൂചന. ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ‘ ഇന്നലെ […]
