ഹാ കഷ്ടം! എനിക്ക് ഒരതൃപ്തിയും ഇല്ല, ഇപ്പോഴും ഇല്ല’; വാക്കുകള്‍ വളച്ചൊടിച്ചെന്ന് ശ്രീലേഖ
തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്കു അതൃപ്തിയുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. തിരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാനല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നുമാണ് തിങ്കളാഴ്ച രാവിലെ ശ്രീലേഖ പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ശല്യം ചെയ്തു പുറകെ നടന്നു ചോദ്യം ചോദിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ഫെയ്‌സ്ബുക് പോസ്റ്റിൽ ശ്രീലേഖ കുറിച്ചു. ബിജെപിയിൽ പ്രവർത്തിക്കുന്നതിൽ തനിക്കു അഭിമാനമാണെന്നും ശ്രീലേഖ പോസ്റ്റിൽ പറയുന്നു. കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടമാക്കുന്ന […]
