sreenivasan

‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ പ്രിയപ്പെട്ട ശ്രീനിവാസന്‌ വി‌ട

കൊച്ചി: മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ശ്രീനിവാസൻ (69) ഇനി ഓർമയിൽ. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്‌തത്‌. സംവിധായകൻ സത്യൻ അന്തിക്കാ‌ട്‌ എഴുതിയ ‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ എന്ന കുറിപ്പും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് ഭൗതികദേഹത്തിൽ സമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തെ […]
Read More

മലയാളത്തിന്റെ തീരാനഷ്ടം, അവസാനമായി ശ്രീനിവാസനെ കണ്ട മമ്മൂട്ടി, പൊട്ടിക്കരഞ്ഞ് ധ്യാൻ

കൊച്ചി: മലയാളത്തിന്റെ തീരാനഷ്ടം ശ്രീനിവാസന്റെ മരണവാർത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ അവസാനമായി ഓടിയെത്തി. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മകൻ ധ്യാൻ ശ്രീനിവാസനും വീട്ടിലെത്തി. വൈകാരികമായി ഏറെ അടുപ്പത്തിലായിരുന്ന മമ്മൂട്ടിയും അവസാനമായി പ്രിയപ്പെട്ട കൂട്ടുകാരനെ കണ്ടെത്തി. ഭാര്യ സുൽഫത്തും കൂടിയുണ്ടായിരുന്നു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ […]
Read More

മലയാളത്തിന്റെ സ്വന്തം ശ്രീനിക്ക് വിട

കൊച്ചി: സാധാരണക്കാരുടെ ജീവിതങ്ങൾ അതേ പടി പകർത്തി അസാധാരണ കഥകൾ പറഞ്ഞ ജീവിതങ്ങളെ അഅസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) ഓർമയായി. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. സംസ്‌കാരം പിന്നീട്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ […]
Read More