student

അർജുന്റെ ആത്മഹത്യ; ക്ലാസ് ടീച്ചറെയും പ്രധാനാദ്ധ്യാപികയെയും സസ്പെൻഡ് ചെയ്തു

പാലക്കാട്: 14കാരൻ അർജുന്റെ ആത്മഹത്യയിൽ ക്ലാസ് ടീച്ചർ ആശ, പ്രധാനാദ്ധ്യാപിക ലിസി എന്നിവരെ സസ്പെൻഡ് സ്‌കൂൾ മാനേജ്മെന്റ് സസ്‌പെന്റ് ചെയ്തു. ആത്മഹത്യയ്ക്ക് കാരണം ടീച്ചർ ആശ ആണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കളും സഹപാഠികളും രംഗത്തെത്തിയിരുന്നു. രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു നേരത്തേ പ്രധാനാദ്ധ്യാപിക ലിസി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഡിഇഒയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. അർജുന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കുട്ടികൾ സ്‌കൂളിൽ വലിയ പ്രതിഷേധം നടത്തിയിയിരുന്നു. തുടർന്ന് എ.ഇ.ഒയും ഡി.ഇ.ഒയും എത്തി കുട്ടികളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഇതിന് ശേഷമാണ് അന്വേഷണ […]
Read More

ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ മാനസിക പീഡനം, പാലക്കാട് വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിൽ അധ്യാപികയെന്ന്, സഹപാഠികളുടെ പ്രതിഷേധം

പാലക്കാട്: കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വെളിപ്പെടുത്തല്‍. ക്ലാസ് ടീച്ചറായ ആശയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അര്‍ജുന്റെ സഹപാഠി രംഗത്തെത്തി. ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നല്‍കേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി പറയുന്നത്. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ […]
Read More

രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ചു;കൊല്ലത്ത് ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിയെ അധ്യാപിക മർദ്ദിച്ചു

കൊല്ലം: ക്ലാസ് മുറിയിൽ ഡസ്‌കിൽ തലവച്ച് കിടന്ന വിദ്യാർത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചു. സംഭവത്തിൽ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാർത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാർത്ഥിനിയെയാണ് അധ്യാപിക മർദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാർത്ഥിനിയെ മർദിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവൻ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കിൽ തലവച്ച് മയങ്ങിപ്പോയി. […]
Read More