യാ അലി ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്‌കൂബാ ഡൈവിങ് അപകടത്തിൽ മരിച്ചു
സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു. 52 വയസ്സായിരുന്നു. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിംഗപ്പൂരിൽ നടക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പാടുമെന്നറിയിച്ചുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സുബീൻ പങ്കുവെച്ചിരുന്നു. അസമീസ്, ബംഗാളി, ഹിന്ദി ഉൾപ്പെടെ 40ലധികം ഭാഷകളിൽ സംഗീതത്തിന് മികച്ച സംഭാവന നൽകിയ ഗായകനാണ് സുബീൻ ഗാർഗ്. 2006ലെ ഗംങ്സ്റ്റർ സിനിമയിലെ […]
