sui

അധ്യാപികയുടെ ഭർത്താവിന്റെ മരണം: പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം കണ്ടെത്താൻ കഴിയാത്തതിനാൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭർത്താവാണ് മരിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഓഫിസ് പി.എ എൻ.ജി.അനിൽകുമാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ.ബിനി എന്നിവർക്കാണ് സസ്‌പെൻഷൻ. സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ […]
Read More

പ്രണയബന്ധം വീട്ടുകാരെ അറിയിച്ചു; ആത്മഹത്യ ചെയ്ത് സഹപാഠികൾ

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് ആത്മഹത്യകൾക്ക് പിന്നാലെ സ്‌കൂളിന് നേരെ വലിയ പ്രതിഷേധം ഉയരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന വിദ്യാർഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നെന്നും ഇൻസ്റ്റാഗ്രാമിലൂടെ സംസാരിച്ചിരുന്നു എന്നാണ് വിവരം. സ്‌കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞ് വിദ്യാർഥി കളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചു മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാന്റെ ആത്മഹത്യ എന്നാണ് […]
Read More

കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഏരൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആഴത്തിപ്പാറ സ്വദേശികളായ റെജി പ്രശോഭ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പ്രശോഭയെ വെട്ടേറ്റ നിലയിലും റെജിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കാണെന്നാണ് അയൽവാസികൾ നൽകുന്ന സൂചനകൾ. ഏരൂർ പൊലീസ് സംഭവസ്ഥലത്തെത്തി.
Read More

ഭർത്താവുമായി വഴക്കിട്ടു, ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു

യുഎഇയിൽ വീണ്ടുമൊരു മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചത്.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് ഈ മരണം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി സൂചനയുണ്ട്. സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് മദ്യപാനിയാണെന്നും […]
Read More

സാമ്പത്തിക ബാധ്യത മരണകാരണമെന്ന് സാൻ റേച്ചൽ ഗാന്ധി, കുറിപ്പ് കണ്ടെത്തി

ചെന്നൈ: നിറവുമായി ബന്ധപ്പെട്ട മാറ്റിനിറുത്തലുകൾക്ക് എതിരെ പോരാടിയ മോഡലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയുമായ സാൻ റേച്ചൽ ഗാന്ധി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാൻ റേച്ചലിനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് കുറിപ്പ് നൽകുന്ന സൂചന. വിവാഹത്തിന് 6 ലക്ഷം രൂപ റേച്ചൽ കടം വാങ്ങിയിരുന്നു. അച്ഛനോ, ഭർത്താവോ അറിയാതെയാണ് കടം വാങ്ങിയത്. ഈ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അച്ഛന് എഴുതിയ കത്തിൽ, ഒരാൾക്ക് പണം നൽകാനുണ്ടെന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം […]
Read More

കള്ളക്കേസിൽ കുടുക്കി, പഞ്ചായത്ത് അംഗവും അമ്മയും ആത്മഹത്യ ചെയ്തു

കള്ളക്കേസിൽ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്നിലുള്ള ഭാഗത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് റജിസ്റ്റർ ചെയ്തത്. ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്കായി അരുൺ അയച്ചുകൊടുത്തിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികൾക്കെതിരെയാണ് അരുൺ […]
Read More