suicide deepak

ദീപക്കിന്റെ മരണം: യുവതി ഒളിവിൽ; സൈബർ പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്‌തഫയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് […]
Read More