ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമം; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശിയും കാട്ടാക്കട പി.ആർ. വില്യം സ്‌കൂളിലെ വിദ്യാർഥിയുമായ വൈകാശിനെയാണ് കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ നിർദേശിച്ചതിനെത്തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകാശിന്റെ സ്‌കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്‌കൂൾ […]







