sunny

”സിപിഎം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു,കോൺഗ്രസ് കൈയും കെട്ടി നോക്കിയിരിക്കില്ല”: സണ്ണി ജോസഫ്

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപി ക്കെതിരായ സിപിഎം അക്രമം ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധിക്ക് നേരെ സിപിഎം കയ്യേറ്റം നടത്തുമ്പോൾ പൊലീസ് നോക്കിനിന്നു. പ്രതികളെ തടയാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ലെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ലോക്സഭയിലേക്ക് വടകരയിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാഫിയോട് സിപിഎമ്മിന് കടുത്ത വിരോധമുണ്ട്. അന്ന് കാഫിർ സ്‌ക്രീൻഷോർട്ട് ഉൾപ്പെടെയുള്ള വ്യാജപ്രചരണം നടത്തി ഷാഫിയെ […]
Read More