supreme court

ശബരിമല യുവതീപ്രവേശനം; പുതിയ ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കും

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസായിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി അറിയിച്ചു. എല്ലാ കക്ഷികളും മാർച്ച് 14ന് മുൻപ് നിലപാട് എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒമ്പതംഗ ബെഞ്ച് ഏപ്രിൽ ഏഴിന് രാവിലെ പത്തരമണിമുതൽ വാദം തുടങ്ങും. ഏപ്രിൽ ഒമ്പതുവരെ ഹർജിയെ പിന്തുണയ്ക്കുന്നവരുടെ വാദം തുടരും. ശേഷം ഏപ്രിൽ 14 മുതൽ 16വരെയാണ് ഏതിർകക്ഷികളുടെ വാദം നടക്കുക. ഏതെങ്കിലും തരത്തിൽ എതിർപ്പുണ്ടെങ്കിൽ […]
Read More

തെരുവുനായ വിഷയത്തിൽ എന്തു ചെയ്തു? കേസെടുക്കാത്തത് മാന്യത കൊണ്ട്: മേനകയ്‌ക്ക്‌ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി യുടെ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കോടതി. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മേനക ഗാന്ധി എന്തു ചെയ്തെന്നു ചോദിച്ച കോട‌തി, കോടതി അലക്ഷ്യമാണ് മേനകയുടേതെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യതയാണെന്നും പറഞ്ഞു. മേനക ഗാന്ധി മുൻ കേന്ദ്രമന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മേനക ഗാന്ധി എന്തു ചെയ്തെന്നും പ്രശ്നം പരിഹരിക്കാൻ എത്ര […]
Read More

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ബി.ആർ. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്. 65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയിൽ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സുപ്രീം കോടതിയിലെ […]
Read More

US പാസ്‌പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാൻസ്ജെൻഡറുകൾക്ക് ഇടമില്ലെന്ന ട്രംപ് നയത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

വാഷിങ്ടൺ: യുഎസ് പാസ്പോർട്ടുകളിലെ ലിംഗസൂചകം ‘പുരുഷൻ’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി. ഇതുപ്രകാരം രാജ്യത്തെ ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ലിംഗസ്വത്വം പാസ്പോർട്ടിൽ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് ഒടുവിൽ സുപ്രീംകോടതിയും പച്ചക്കൊടി കാട്ടുകയായിരുന്നു. വിധി യുഎസിലെ ട്രാൻസ് ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അതേസമയം കോടതിയിലെ മൂന്ന് […]
Read More