suresh gopi

”കേരളത്തിൽ നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ”; കലുങ്ക് സംവാദത്തിനിടെ ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

ഇടുക്കി: ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ എപ്പോഴും വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരിൽ നിന്ന് […]
Read More

വീണ്ടും വിവാദം, മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ എന്ന ചോദ്യത്തിന് തന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്ന് സുരേഷ് ഗോപി

തൃശൂർ: ബി.ജെ.പിയുടെ കലുങ്ക് സഭയിൽ വിവാദം മാറുന്നില്ല. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടിയാണ് വിവാദമായത്. ഇന്നു രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ […]
Read More

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ല, പൊലീസ്

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂരിൽ സുരേഷ് ഗോപിയും കുടുംബവും വോട്ടർ പട്ടികയിൽ പേരുചേർത്തതുമായി ബന്ധപ്പെട്ട് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടി എൻ പ്രതാപൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. സുരേഷ് ഗോപിയും കുടുംബവും തൃശൂരിലേയ്ക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ്മൂലം നൽകിയത് വ്യാജമായിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് പ്രതാപൻ പരാതിയിൽ ഉന്നയിച്ചത്. ഓഗസ്റ്റ് 12ന് സിറ്റി […]
Read More

സുരേഷ് ഗോപിയുടെ സഹോദനും ഭാര്യയ്ക്കും ഇരട്ടവോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡുകൾ കൂടി

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മറ്റു മുന്നണികളുടെ നിർണായക കണ്ടെത്തൽ. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് ഡബ്ല്യുഎൽഎസ് 0136077എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ്. ഭാര്യ റാണിയുടെ വോട്ട് ഡബ്ല്യുഎൽഎസ് 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലുമാണ്. ഇവർക്ക് തൃശൂരിലും വോട്ടുണ്ടായിരുന്നു. തൃശൂരിൽ പട്ടികയിൽ മുക്കാട്ടുകര […]
Read More