അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ്: ശ്വേത മേനോനെതിരായ നടപടികൾ ഹൈക്കോടതി തടഞ്ഞു
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടപടി. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി കേസിലെ തുടർനടപടികൾ പൂർണമായും തടഞ്ഞത്. എഫ് ഐ ആർ സ്റ്റേ ചെയ്യുകയും ചെയ്തു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. സിജെഎം കോടതിയിലെ മജിസ്‌ട്രേട്ടിൽ നിന്ന് റിപ്പോർട്ടും തേടി. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരം സെൻട്രൽ […]
