swim

നീന്തൽക്കുളത്തിൽ ആരുമറിയാതെ എത്തി; രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : വേങ്കവിളയിൽ രണ്ടുകുട്ടികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. കുശർക്കോട് സ്വദേശികളായ ആരോമൽ, ഷിനിൽ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ നീന്തൽ പരിശീലനത്തിനായി പഞ്ചായത്തിൽ നിർമ്മിച്ച കുളത്തിലാണ് അപകടമുണ്ടായത്. ഇന്ന് നീന്തൽ പരിശീലനമുണ്ടായിരുന്നില്ല. കുട്ടികൾ പരിശീലനത്തിനല്ലാതെ എങ്ങനെ ഇവിടെ എത്തി എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ആരും കാണാതെ കുട്ടികൾ ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.
Read More