ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കണ്ണൂർ: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂരിൽ കണ്ണൂർ- അബുദാബി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ ഒരു പക്ഷി വിമാനത്തിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ചു. കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഏകദേശം 45 മിനിറ്റോളം ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. 180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഷാർജയിൽ നിന്ന് […]
