ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഇരുപത്തേഴ് ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങൾ പണിയാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, ജി അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. 27ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് 80 കോടി ചെലവിൽ കല്യാണമണ്ഡപങ്ങൾ പണിയുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. ഇതിനെ ചോദ്യംചെയ്തുകൊണ്ട് […]
