‘ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല’; ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുള്ള ലേഖനത്തിൽ ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥയെ വിമർശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്. 1997ൽ താൻ എഴുതിയതാണ് ഇപ്പോഴും എഴുതിയത്. സർവേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, […]
