ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വർണവും പണവും ഫോണും നഷ്ടപ്പെട്ടു
ന്യൂഡൽഹി: കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയ്‌ക്കിടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ശ്രീമതി യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഉറക്കമുണർന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്. ബാഗിൽ 40000 രൂപയോളം ഉണ്ടായിരുന്നതായാണ് വിവരം.രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. […]





