ബസ് യാത്രയ്ക്കിടെ മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെക്കരുത്, 1000 രൂപ പിഴ
ചെന്നൈ: സർക്കാർ ബസുകളിലെ യാത്രക്കാർ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ. പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേട്ടും റീൽസ് കണ്ട് മറ്റ് യാത്രക്കാർ ബുദ്ധിമുട്ടാക്കുന്നവർക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സർക്കാരിന്റെ നടപടി. നിയമലംഘകരിൽ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. യാത്രയ്ക്കിടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ മൊബൈൽ ഉപയോഗിക്കരുതെന്നും യാത്രക്കാർ മൊബൈൽ ഉപയോഗിക്കുന്നവർ ഹെഡ്‌ഫോൺ ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ 20,000ത്തോളം വരുന്ന സർക്കാർ ബസുകളിൽ […]
