ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസിൽ തീപിടുത്തം; ഒരാൾ വെന്തുമരിച്ചു
വിശാഖപട്ടണം: ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ആന്ധ്ര സ്വദേശിയാണ് മരിച്ചത്.ട്രെയിനിലെ ബി1, എം2 കോച്ചുകൾക്കാണ് തിങ്കളാഴ്ച പുലർച്ചെ 12.45ഓടെ വിശാഖപട്ടണത്തിന് 66 കിലോമീറ്റർ മാറി അനകപള്ളി ജില്ലയിലെ യാലമൻചിലി എന്ന റെയിൽവെസ്റ്റേഷന് അടുത്തുവച്ച് തീ പിടിച്ചത്. ഒരു കോച്ചിൽ 82 പേരും മറ്റൊന്നിൽ ഈ സമയം 76 യാത്രക്കാരും ഉണ്ടായിരുന്നു. ഉടൻ എല്ലാവരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആന്ധ്ര സ്വദേശിയായ ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത് എന്ന് അധികൃതർ പറഞ്ഞു. […]
