ആൺകുഞ്ഞുങ്ങളില്ല, ടി.എസ്. ആർ ഉദ്യോഗസ്ഥൻ പെൺകുഞ്ഞിന് വിഷം കൊടുത്തു കൊന്നു
ഖൊവായ്: തൃപുരയിൽ തൃപുര സ്റ്റേറ്റ് റൈഫിൾസ് (ടി.എസ്.ആർ) ഉദ്യോഗസ്ഥൻ പെൺകുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. രതീന്ദ്ര ദേബ്ബർമയാണ് മകൾ സുഹാനിക്ക് വിഷം നൽകിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആൺകുഞ്ഞിനായുള്ള ആഗ്രഹം സാധിക്കാത്തതുകൊണ്ടാണ് രതീന്ദ്ര ഈ കൊലപാതകം നടത്തിയതെന്നാണ് ഭാര്യ പറയുന്നത്. തൃപുരയിലെ ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്താം ബറ്റാലിയൻ ടിഎസ്ആർ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവിൽ എഡിസി ഖുമുൽവങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ബിസ്‌ക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ രതീന്ദ്ര […]
