പാമ്പുകടിയേറ്റ അനോഷ് കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്‌ടർമാർ
തൃശൂർ: കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ സഹോദരൻ അൽജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സിൽജോ – ജോൺസി ദമ്പതികളുടെ മക്കളാണ് അനോഷും അൽജോയും. വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ, കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്കാണ് ഇന്നലെ പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അൽജോ മരിച്ചത്. വനത്തോടു ചേർന്ന പ്രദേശത്തുള്ള വീട്ടിലാണ് കുടുംബം കഴിയുന്നത്. ഇന്നലെ പുലർച്ചെ […]
