തിരുവനന്തപുരം നിലനിർത്താൻ എൽ ഡി എഫ് ; മേയർ ആര്യ യില്ലാതെ പട്ടിക
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ സി.പി.എം 70 സീറ്റുകളിൽ മൽസരിക്കും. മേയർ ആര്യ രാജേന്ദ്രനില്ലാത്ത പട്ടികയാണ് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി പ്രഖ്യാപിച്ചത്. 93 സീറ്റുകളിലെ എൽ ഡി എഫ് സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. 17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. അര്‍ജെഡി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ബി ഒരു സീറ്റിലും മത്സരിക്കും. അലത്തറയില്‍ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. നാല് സിപിഎം ജില്ലാ […]
