പര്യടനം നിർത്തി വച്ച് ടി.വി.കെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിന്റെ പിന്നാലെ നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ് രാഷ്ട്രീയ പര്യടനം നിറുത്തിവച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം. അതേസമയം വിജയ് കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. വിജയ്യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യില്ലെന്നാണ് ധാരണ. നാളെ കോടതിയിൽ വിഷയം ഉന്നയിച്ചേക്കും. സംഭവത്തിന് പിന്നാലെ മരിച്ചവർക്ക് തമിഴ് താരങ്ങളായ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾ അനുശോചനം അർപ്പിച്ചു. […]
