tvm

തിരുവനന്തപുരം മെട്രോ 2024 ൽ പൂർത്തിയാകും

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി 2029 ൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാം. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി […]
Read More

വിന്റർ ഷെഡ്യൂളായി; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ഗൾഫ്​ സർവീസുകളിൽ വർധന

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ സർവീസുകളിൽ വർധന. സർവിസുകൾ 22% കൂടും. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. ദമാം, റിയാദ്, കുവൈത്ത്, ക്വാലലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിക്കും. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, […]
Read More

”ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല’; തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് രാജിവച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്നു പരാതികൾക്കിടെ സൂപ്രണ്ട് ഡോ. സുനിൽകുമാർ രാജിവച്ചു. സൂപ്രണ്ട് സ്ഥാനത്ത് നിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനിൽകുമാർ പ്രിൻസിപ്പലിനു കത്തു നൽകിയിരുന്നു. ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാനാവില്ലെന്നും സൂപ്രണ്ട് ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഉപകരണങ്ങളും മരുന്നും വാങ്ങിയ വകയിൽ ലക്ഷക്കണക്കിനു രൂപയാണ് കരാറുകാർക്കു കൊടുക്കാനുള്ളത്. കമ്പനികൾ ഉപകരണങ്ങളുടെ വിതരണം നിർത്തിയതോടെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മുടങ്ങുന്ന നിലയാണുള്ളത്. ഉപകരണങ്ങൾ വാങ്ങാൻ രോഗികളിൽനിന്നു പണം […]
Read More

വീട്ടുകാർ അറിയാതെ 15കാരിയുടെ മുറിയിൽ 8 ദിവസം ഒളിച്ച് താമസിച്ചു, പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവ്

തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ ചെയ്യാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവ്. 35,000 രൂപ പിഴയും അടക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടി തടവ് അനുഭവിക്കണം. 2021 സെപ്റ്റംബർ 6നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ വലയിലാക്കിയത്. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി ഏട്ടു ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം […]
Read More